Wednesday, October 28, 2009

നഷ്ട്ടപ്പെട്ട പ്രണയത്തിന്റെ ഓര്‍മ്മക്കായ്‌!!!!!!

സ്വപ്നങ്ങളിലേക്കുള്ള അകലം കൂടുന്നു ...........
കനവു നഷ്ടപ്പെട്ട ഒരു പാതിരാവില്‍
ചിന്തകളില്‍ അഗ്നി പടരുമ്പോള്‍ ..........
ഇരവു തിന്ന മുറിക്കുള്ളില്‍
ഞാന്‍ അന്യനാകുന്നു...........
ഇവിടെ നിറങ്ങളില്ല.......
നഗ്നയാക്കപ്പെട്ട ഭൂമിക്കു മുകളില്‍
അംബരചുംബികളായ ബഹുനിലകള്‍.....
കാതുകളില്‍ യന്ത്രവല്‍കൃത
സമൂഹത്തിന്റെ ഇരമ്പല്‍......
അനസ്യുതം തുടരുന്ന യാത്രകളില്‍
നിറയുന്നത് അനാഥത്വത്തിന്റെ വിങ്ങലുകള്‍........
നിഴല് നഷ്ട്ടപ്പെട്ട മനുഷ്യജന്മങ്ങള്‍
അലയുന്ന തീരങ്ങള്‍.....
ബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും
പടിയിരക്കപ്പെട്ടവന്റെ നൊമ്പരം
ഒരു ഉഷ്ണക്കാറ്റില്‍ ........
ശവ ഗന്ധമായ്‌ തഴുകിയെതുന്നു........
ചിന്തകളിലെ ആസുരഗതി വിട്ടൊഴിയുന്നു......
ആകാശ സീമയിലെ അഗ്നി നക്ഷത്രത്തിന്റെ
തീവ്രത........
ഹൃദയങ്ങളുടെ അപഥ സഞ്ചാരത്തിലൂടെ
വഴിപിരിയപ്പെട്ട ജീവിതത്തിന്‍റെ ഭാരം...
ഓര്‍മ്മകള്‍ ഒരു കടന്നല്‍ കൂടുപോലെയാണ്....
ഇരമ്പിയാര്‍ക്കുന്ന കടന്നലുകള്‍ എന്‍റെ
മുറിവേറ്റ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.........
വിട്ടകന്ന പ്രണയത്തിന്റെ സഞ്ചാര വീഥികളില്‍
ഇനി ഞാനുണ്ടാകില്ല...........
ഞാന്‍ .....തനിച്ചാണ്...
എന്നും.....എന്നെന്നും...
ഈ സമസ്യ ഞാന്‍ ഇവിടെ പൂരിപ്പിക്കട്ടെയോ....?
നഷ്ട്ടപ്പെട്ട പ്രണയത്തിന്റെ ഓര്‍മ്മക്കായ്‌!!!!!!