Thursday, October 29, 2009

വിട......
























വിട.......
ഇനി ഈ മനസ്സില്‍ കവിതയില്ല.....
ഇരുള്‍ വീണ മനസ്സും....
യാധാര്ത്യത്തിലേക്ക് തുറക്കുന്ന
കുറെയേറെ ആശങ്കകളും 
എന്നില്‍ അവശേഷിക്കുന്നു.......
രക്ഷപെടുവാന്‍ പഴുതുകള്‍ ഏറെയാണ്‌...
രക്ഷപെടുക...........
ജീവിതം വസന്ത സുരഭിലമാകട്ടെ.....
നഷ്ടസ്മൃതികളുടെ ഗതകാലത്തെ
നമുക്ക് വിസ്മരിക്കാം.......
കൂട്ടിവെച്ച കുറെ വളപ്പൊട്ടുകളും
പഴകി ഇതളടര്‍ന്ന പേരറിയാത്ത 
ഒരു പൂവിന്‍റെ സുഗന്ധവും
മാത്രമേയുള്ളൂ...നമുക്കിടയില്‍...
നഷ്ട്ടപ്പെട്ട നീലാംബരിയെ ഓര്‍ത്തു
ദുഖിക്കാതെ....
വരാനിരിക്കുന്ന വസന്തതെപ്പറ്റി 
സ്വപ്നം കാണുക.....
നമുക്കിടയിലെ അകലം കൂടുന്നതിനെ 
എനിക്ക് ഭയമാണ്....

No comments:

Post a Comment